മാ​സ​പ്പി​റ​വി കണ്ടില്ല; ചെ​റി​യ പെ​രു​ന്നാ​ൾ ശ​നി​യാ​ഴ്ച

09:04 PM Apr 20, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ചെ​റി​യ പെ​രു​ന്നാ​ൾ ശ​നി​യാ​ഴ്ച. കേ​ര​ള​ത്തി​ലെ​വി​ടെ​യും മാ​സ​പ്പി​റ​വി കാ​ണാത്ത​തി​നാ​ൽ ശ​നി​യാ​ഴ്ച ഈ​ദു​ൽ​ഫി​ത്വ​ർ ആ​ഘോ​ഷി​ക്കു​മെ​ന്ന് പാ​ള​യം ഇ​മാം ഷു​ഹൈ​ദ് മൗ​ല​വി അ​റി​യി​ച്ചു.

പാ​ള​യം ജ​മാ​അ​ത്തി​ൽ ചേ​ർ​ത്ത ഇ​മാ​മു​മാ​രു​ടെ യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. റം​സാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ശ​നി​യാ​ഴ്ച പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്.