പ​ഞ്ചാ​ബി​നെ എ​റി​ഞ്ഞി​ട്ടു, ബം​ഗ​ളൂ​രു​വി​ന് ജ​യം

08:02 PM Apr 20, 2023 | Deepika.com
മോ​ഹാ​ലി: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗി​സി​നെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ജ​യം. വി​രാ​ട് കോ​ഹ്‌​ലി നാ​യ​ക​നാ​യി ഇ​റ​ങ്ങി​യ മ​ത്സ​ര​ത്തി​ൽ 24 റ​ണ്‍​സി​നാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ ജ​യം. സ്കോ​ർ:- ബം​ഗ​ളൂ​രു 174-4 (20), പ​ഞ്ചാ​ബ് 150-10 (18.2).

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഫാ​ഫ് ഡു​പ്ലെ​സി​യും വി​രാ​ട് കോ​ഹ്‌​ലി​യും നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മു​ഹ​മ്മ​ദ് സി​റാ​ജു​മാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ വി​ജ​യ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ​ളൂ​രു​വി​നാ​യി കോ​ഹ്‌​ലി 47 പ​ന്തി​ൽ 59 റ​ണ്‍​സും ഡു​പ്ലെ​സി 56 പ​ന്തി​ൽ 84 റ​ണ്‍​സു​മെ​ടു​ത്തു. മാ​ക്സ്‌​വെ​ൽ പൂ​ജ്യ​ത്തി​നും ദി​നേ​ശ് കാ​ർ​ത്തി​ക് ഏ​ഴ് റ​ണ്‍​സി​നും പു​റ​ത്താ​യി.

പ​ഞ്ചാ​ബി​നാ​യി ഹ​ർ​പ്രീ​ത് ബ്രാ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ഞ്ചാ​ബി​നാ​യി ഓ​പ്പ​ണ​ർ പ്ര​ഭ്സി​മ്രാ​ൻ സിം​ഗ് 46 റ​ണ്‍​സെ​ടു​ത്തു. ജി​തേ​ഷ് ശ​ർ​മ 41 റ​ണ്‍​സും നേ​ടി. ഹ​ർ​പ്രീ​ത് സിം​ഗ് 13 റ​ണ്‍​സും സാം ​ക​റ​ണ്‍ 10 റ​ണ്‍​സും ഹ​ർ​പ്രീ​ത് ബ്രാ​ർ 13 റ​ണ്‍​സും നേ​ടി. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചി​ല്ല.

ബം​ഗ​ളൂ​രു​വി​നാ​യി സി​റ​ജ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ വ​നി​ന്ദു ഹ​സ​രം​ഗ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​യ​ത്തോ​ടെ ആ​റ് പോ​യി​ന്‍റു​മാ​യി ബം​ഗ​ളൂ​രു പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി.