തിരുവനന്തപുരം: എഐ കാമറ ഇടപാടിൽ ദുരൂഹതയാരോപിച്ച് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്കായി വിവരവാകാശ നിയമപ്രകാരം ചോദിച്ചിട്ട് പോലും സർക്കാർ മറുപടി നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഇടപാടുകളാരാണ് നടത്തിയത്. ടെൻണ്ടർ വിളിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ ഏതെല്ലാം കന്പനികളാണ് അപേക്ഷ നൽകിയത്. പിഴയിൽ എത്ര ശതമാനം തുകയാണ് കന്പനികൾക്ക് നൽകുകയെന്ന് വ്യക്തമാക്കണം. പിഴയിൽ നിന്ന് വിഐപികളെ എന്ത് അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്നും ചെന്നിത്തല ചോദിച്ചു.
എഐ കാമറ: വിഐപികളെ പിഴയിൽനിന്ന് എന്തടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്ന് ചെന്നിത്തല
07:37 PM Apr 20, 2023 | Deepika.com