പാലാ: അരുണാപുരത്ത് സെന്റ് തോമസ് കോളജിന് മുന്നിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ചുകയറി. കാർ യാത്രികർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. പാലായിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരികെ മുത്തോലിയിലേയ്ക്ക് വന്ന സംഘമാണ് അപകടത്തിൽപെട്ടത്. ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ കാറിടിച്ച് കയറുകയായിരുന്നു.
കാർ ഡ്രൈവർ ഉറങ്ങിയപ്പോയതാണ് അപകടകാരണമെന്നാണ് അനുമാനം. കാറിന്റെ മുൻവശം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽ കുടുങ്ങിയ കാർ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.
പാലായിൽ കെഎസ്ആർടിസിക്ക് പിന്നിൽ കാറിടിച്ചുകയറി
06:27 PM Apr 20, 2023 | Deepika.com