അ​ദാ​നി​യു​ടെ പ​വ​ർ; ശ​ര​ദ് പ​വാ​റു​മാ​യി മും​ബൈ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

06:17 PM Apr 20, 2023 | Deepika.com
മും​ബൈ: കോ​ൺ​ഗ്ര​സും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും വി​മ​ർ​ശ​നം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ വ്യ​വ​സാ​യി ഗൗ​തം അ​ദാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ. വ്യാ​ഴാ​ഴ്ച പ​വാ​റി​ന്‍റെ മും​ബൈ​യി​ലെ വ​സ​തി​യാ​യ സി​ൽ​വ​ർ ഓ​ക്കി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ര​ണ്ട് മ​ണി​ക്കൂ​റോ​ളം കൂ​ടി​ക്കാ​ഴ്ച നീ​ണ്ടു. പ്ര​തി​പ​ക്ഷം അ​ദാ​നി വി​ഷ​യ​ത്തി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി) ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ​യ​ത്താ​ണ് പ​വാ​റി​ന്‍റെ കൂ​ടി​ക്കാ​ഴ്ച​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ൽ അ​ദാ​നി​യെ പി​ന്തു​ണ​ച്ച് നേ​ര​ത്തെ പ​വാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ ജെ​പി​സി അ​ന്വേ​ഷ​ണ​ത്തെ​ക്കാ​ൾ സു​പ്രീം കോ​ട​തി പാ​ന​ലി​ന്‍റെ അ​ന്വേ​ഷ​ണ​മാ​ണ് വേ​ണ്ട​തെ​ന്നാ​യി​രു​ന്നു പ​വാ​റി​ന്‍റെ അ​ഭി​പ്രാ​യം. അ​ദാ​നി രാ​ജ്യ​ത്തി​നു ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ അ​വ​ഗ​ണി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.