ര​ക്ഷാ​ദൗ​ത്യ​ത്തി​നി​ടെ ക​ര​ടി ച​ത്ത സം​ഭ​വം; വീ​ഴ്ച​യു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി​യെ​ന്ന് വ​നം​മ​ന്ത്രി

05:38 PM Apr 20, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കി​ണ​റ്റി​ല്‍ വീ​ണ ക​ര​ടി​യെ ര​ക്ഷി​ക്കാ​നു​ള്ള​ശ്ര​മ​ത്തി​നി​ടെ ച​ത്ത സം​ഭ​വ​ത്തി​ല്‍ വീ​ഴ്ച ഉ​ണ്ടാ​യെ​ങ്കി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. ക​ര​ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും അ​തി​നി​ട​യി​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ര​ടി കി​ണ​റ്റി​ല്‍ വീ​ണെ​ന്ന വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​ദൗ​ത്യ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. പ​ക്ഷേ, അ​തി​നി​ട​യി​ല്‍ അ​വ​ര്‍​ക്കും ശ്വാ​സം​മു​ട്ട​ലു​ണ്ടാ​കു​ന്ന സ്ഥി​തി​വ​ന്നു. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ക്കും. വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന​നു​സ​രി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.