ജമ്മു കാഷ്മീരിൽ വാഹനത്തിന് തീപിടിച്ച് നാലു സൈനികർ മരിച്ചു

04:23 PM Apr 20, 2023 | Deepika.com
ജമ്മു: ജമ്മു കാഷ്മീരിലെ പൂഞ്ച് മേഖലയിൽ വാഹനത്തിന് തീപിടിച്ച് നാല് സൈനികർ മരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഭട്ട ധുരിയൻ പ്രദേശത്തിന് സമീപമാണ് സംഭവം.

സൈന്യവും പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇടിമിന്നലേറ്റതാണ് വാഹനത്തിന് തീപിടിക്കാൻ കാരണമെന്ന് സംശയിക്കുന്നു. അന്വേഷണം തുടങ്ങി.