ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ യാത്രയയപ്പ് വിചിത്രമെന്ന് പ്രതിപക്ഷ നേതാവ്

03:02 PM Apr 20, 2023 | Deepika.com
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്. മണികുമാറിന് കോവളത്തെ ഹോട്ടലിൽ യാത്രയയപ്പ് നൽകിയ സർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിരമിക്കുന്ന ചീഫ് ജസ്റ്റീസിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നത് വിചിത്രമാണെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുവരെ ഇല്ലാത്ത ഒരു പുതിയ സംവിധാനമാണിത്. നാലഞ്ച് മന്ത്രിമാരും മുഖ്യമന്ത്രിയും ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയി രഹസ്യമായി യാത്രയയപ്പ് നല്‍കേണ്ട സ്ഥാനമല്ല ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റേത്. ചീഫ് ജസ്റ്റീസിനോട് ഇപ്പോഴെങ്കിലും മുഖ്യമന്ത്രിക്ക് ആദരവ് തോന്നിയതിൽ നന്ദിയുണ്ടെന്നും സതീശൻ പറഞ്ഞു.