നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റ് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​യിം​സി​ൽ

11:02 PM Apr 19, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റ് രാം ​ച​ന്ദ്ര പൗ​ഡേ​ലി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് 78 കാ​ര​നാ​യ പൗ​ഡേ​ലി​നെ ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്.

ഓ​ക്സി​ജ​ൻ ലെ​വ​ൽ ക്ര​മാ​തീ ത​മാ​യി താ​ഴ്ന്നു​പോ​കു​ന്ന നി​ല​യാ​ണ്. നേ​പ്പാ​ളി​ലെ മ​ഹാ​രാ​ജ്ഗ​ഞ്ച് ത്രി​ഭു​വ​ൻ യൂ​ണി​വേ​ഴ്സി​റ്റി ടീ​ച്ചിം​ഗ് ഹോ​സ്പി​റ്റ​ലി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് പ്ര​സി​ഡ​ന്‍റി​നെ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ അ​സു​ഖം ഭേ​ദ​മാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് എ​യ​ർ​ലി​ഫ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഒ​രു​മാ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് പൗ​ഡേ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.