മ​ധു​ര 16 ജ​ന്മ​ദി​ന പാ​ർ​ട്ടി വെ​ടി​വ​യ്പ്: ര​ണ്ട് കൗ​മാ​ര​ക്കാ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി

11:02 PM Apr 19, 2023 | Deepika.com
മോ​ണ്ട്ഗോ​മ​റി: യു​എ​സി​ലെ അ​ല​ബാ​മ​യി​ൽ മ​ധു​ര 16 ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് കൗ​മാ​ര​ക്കാ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി. വെ​ടി​വ​യ്പി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​ല​ബാ​മ ട​സ്‌​കെ​ഗീ സ്വ​ദേ​ശി​ക​ളാ​യ ടൈ ​റെ​യ്ക് മ​ക്ക​ല്ലോ (17), ട്രാ​വി​സ് മ​ക്ക​ല്ലോ (16) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കൊ​ല​ക്കു​റ്റം ചു​മ​ത്തി​യ​ത്. ശ​നി​യാ​ഴ്ച ഡാ​ഡെ​വി​ല്ല​യി​ലെ ഡാ​ൻ​സ് സ്റ്റു​ഡി​യോ​യി​ലാ​യി​രു​ന്നു വെ​ടി​വ​യ്പ് ന​ട​ന്ന​ത്.

കൗ​മാ​ര​ക്കാ​രു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും കൗ​മാ​ര​പ്രാ​യ​ക്കാ​രാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഒ​മ്പ​ത് പേ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.