കൊല്ലം: ചവറയിൽ എസ്ഡിപിഐ ജില്ലാ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്. എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്.
നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന അസീസിന്റെ വീട്ടിലെത്തിയ എൻഐഎ സംഘം ഇയാളുടെ ഭാര്യയുടെ വീട്ടിലും പരിശോധന നടത്തി. തെരച്ചിലിൽ പ്രകോപനപരമായ ലഘുലേഖകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
കൊല്ലത്ത് എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്
10:40 PM Apr 19, 2023 | Deepika.com