കോ​ൺ​ഗ്ര​സ് പു​ന:​സം​ഘ​ട​ന വൈ​കാ​തെ; ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞ ബ്ലോ​ക് പ്ര​സി​ഡ​ന്‍റു​മാ​രെ മാ​റ്റും

10:05 PM Apr 19, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞ എ​ല്ലാ ബ്ലോ​ക് പ്ര​സി​ഡ​ന്‍റു​മാ​രെ​യും മാ​റ്റും. കെ​പി​സി​സി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​പ​സ​മി​തി​യു​ടെ പ്ര​ഥ​മ യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ ഡി​സി​സി ഭാ​ര​വാ​ഹി​യാ​ക്കി​ല്ല. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​കാം.

ഡി​സി​സി, ബ്ലോ​ക്ക് പു​ന:​സം​ഘ​ട​ന പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി അ​ടു​ത്ത ചൊ​വ്വാ​ഴ്ച മു​ത​ൽ തു​ട​ർ​ച്ച​യാ​യി ഉ​പ​സ​മി​തി യോ​ഗം ചേ​രാ​നും തീ​രു​മാ​ന​മാ​യി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ എം​പി​യു​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഉ​പ​സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്. പു​നഃ​സം​ഘ​ട​ന എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

താ​ഴെ​ത്ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യാ​ണ് ഉ​യ​ർ​ന്ന് പ​ദ​വി​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ത്തി​ൽ അ​നു​ഭ​വ പ​രി​ജ്ഞാ​ന​വും പ്ര​വ​ർ​ത്ത​ന മി​ക​വും പാ​ർ​ട്ടി​ക്കൂ​റും ജ​ന​പി​ന്തു​ണ​യും ഉ​ള്ള​വ​രെ​യാ​ണ് പു​നഃ​സം​ഘ​ട​ന​യി​ൽ പ​രി​ഗ​ണി​ക്കു​ക. യു​വാ​ക്ക​ൾ, വ​നി​ത​ക​ൾ, ന്യൂ​ന​പ​ക്ഷ​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് പ​ര​മാ​വ​ധി പ്രാ​തി​നി​ധ്യം ന​ൽ​കും. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ഉ​ണ്ടാ​കും.