ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. നേരത്തെ ടിക്കറ്റ് നൽകിയ മുഹമ്മദ് യൂസഫ് സവനൂരിന് പകരം യാസിർ അഹ്മദ് ഖാൻ പഠാൻ ഷിഗാവോണിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജനവിധി തേടും.
രാത്രി എട്ടിന് പുറത്തുവിട്ട അഞ്ചാം ഘട്ട സ്ഥാനാർഥി പട്ടികയിലാണ് സവനൂരിനെ വെട്ടി പഠാനെ രംഗത്തിറക്കിയതായി പാർട്ടി വ്യക്തമാക്കിയത്. 2008 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബൊമ്മെ, 2018-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി സയിദ് അസിംപുർ ഖാദ്രിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
നേരത്തെ, ഷിഗാവോണിൽ ബിജെപി നടത്തിയ വമ്പൻ റോഡ് ഷോയ്ക്ക് ശേഷം ബൊമ്മെ വരണാധികാരിക്ക് മുമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ചലച്ചിത്ര താരം കിച്ചാ സുദീപ് എന്നിവർ ബൊമ്മെയെ അനുഗമിച്ചിരുന്നു.
ബൊമ്മെയെ പിടിച്ചുകെട്ടാൻ ഷിഗാവോണിൽ സ്ഥാനാർഥിയെ മാറ്റി കോൺഗ്രസ്
11:48 PM Apr 19, 2023 | Deepika.com