തിരുവനന്തപുരം: വൈകുന്നേരം ആറിനും 11 നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. പന്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഈ സമയങ്ങളിൽ പരമാവധി ഉപയോഗം കുറച്ചശേഷം മറ്റുസമയങ്ങളിൽ ഉപയോഗിക്കണമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.
അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്തും എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചും താത്കാലിക പ്രതിസന്ധി തരണം ചെയ്യാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം: കെഎസ്ഇബി
10:19 PM Apr 19, 2023 | Deepika.com