സു​ഡാ​ൻ സം​ഘ​ർ​ഷം; പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി സു​ഹൃ​ദ്‌​രാ​ഷ്ട്ര​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി ഇ​ന്ത്യ

09:41 PM Apr 19, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: സു​ഡാ​നി​ലെ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സു​ഹൃ​ദ്‌​രാ​ഷ്ട്ര​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി ഇ​ന്ത്യ. യു​എ​സ്, യു​കെ, യു​എ​ഇ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ച​ർ​ച്ച​ക​ൾ ന​ട​ത്തി.

സൗ​ദി, യു​എ​ഇ രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. സു​ഡാ​നി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യു​മെ​ന്ന് ഈ ​രാ​ജ്യ​ങ്ങ​ൾ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

യു​എ​സ്, യു​കെ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലുള്ള ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്നും സു​ഡാ​നി​ലെ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കാ​നാ​യി ഡ​ൽ​ഹി​യി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

സു​ഡാ​നി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​ത്യേ​ക ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്.