ഇ​നി ഇ ​മെ​യി​ൽ വ​ഴി​യും സ​മ​ൻ​സ്; സി​ആ​ർ​പി​സി ഭേ​ദ​ഗ​തി ക​ര​ട് ബി​ല്ലി​ന് അം​ഗീ​കാ​രം

07:26 PM Apr 19, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ൻ​സ് ഇ- ​മെ​യി​ൽ അ​ട​ക്ക​മു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള 1973ലെ ​ക്രി​മി​ന​ൽ ന​ട​പ​ടി ച​ട്ടം (സി​ആ​ർ​പി​സി) ഭേ​ദ​ഗ​തി​യു​ടെ ക​ര​ട് ബി​ല്ലി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. സി​ആ​ർ​പി​സി കേ​ന്ദ്ര​നി​യ​മ​മാ​യ​തി​നാ​ൽ ബി​ൽ നി​യ​മ​മാ​ക​ണ​മെ​ങ്കി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മു​ണ്ട്.

ബി​ല്ലി​ന് അം​ഗീ​കാ​രം ല​ഭി​ച്ചു ക​ഴി​ഞ്ഞ ശേ​ഷം ച​ട്ട ഭേ​ദ​ഗ​തി വ​രു​ത്തി വാ​ട്സ് ആ​പ് അ​ട​ക്ക​മു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സ​മ​ൻ​സ് വി​ത​ര​ണം ചെ​യ്യു​ന്ന കാ​ര്യം ഉ​ൾ​പ്പെ​ടു​ത്തു​ക​യു​ള്ളൂ. സി​ആ​ർ​പി​സി​യി​ലെ 62, 91 സെ​ക്‌​ഷ​നു​ക​ളി​ലാ​ണു ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​ത്.

62ാം സെ​ക്‌​ഷ​ന​നു​സ​രി​ച്ച് വ്യ​ക്തി​ക​ൾ​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ കോ​ട​തി നി​യോ​ഗി​ക്കു​ന്ന ജീ​വ​ന​ക്കാ​രോ വ​ഴി നേ​രി​ട്ടോ ര​ജി​സ്ട്രേ​ഡ് ത​പാ​ൽ വ​ഴി​യോ ആ​ണ് സ​മ​ൻ​സ് അ​യ​യ്ക്കു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ത് കൈ​പ്പ​റ്റി​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഇ​തി​ലാ​ണ് നേ​രി​ട്ടോ ത​പാ​ൽ വ​ഴി​യോ അ​ല്ലെ​ങ്കി​ൽ ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മം മു​ഖേ​ന​യോ എ​ന്ന ഭേ​ദ​ഗ​തി​നി​ർ​ദേ​ശം കൊ​ണ്ടു​വ​രു​ന്ന​ത്.

അ​ടു​ത്ത നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ പാ​സാ​ക്കി രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വി​ടാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.