ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിഗാവോൺ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നാമനിർദേശ പത്രിക സമർപ്പിച്ചു.
ഷിഗാവോണിൽ ബിജെപി നടത്തിയ വമ്പൻ റോഡ് ഷോയ്ക്ക് ശേഷം ഉച്ചയോടെയാണ് ബൊമ്മെ വരണാധികാരിക്ക് മുമ്പിൽ പത്രിക സമർപ്പിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ചലച്ചിത്ര താരം കിച്ചാ സുദീപ് എന്നിവർ ബൊമ്മെയെ അനുഗമിച്ചിരുന്നു.
2008 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബൊമ്മെയ്ക്കെതിരെ മുഹമ്മദ് യൂസഫ് സവനൂരിനെയാണ് കോൺഗ്രസ് പോരാട്ടത്തിനിറക്കിയിരിക്കുന്നത്.
കർണാടക തെരഞ്ഞെടുപ്പ്: പത്രിക സമർപ്പിച്ച് മുഖ്യമന്ത്രി ബൊമ്മെ
07:11 PM Apr 19, 2023 | Deepika.com