ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ വ്യാ​ഴം മു​ത​ൽ സ്‌​മാ​ർ​ട്ടാ​കു​ന്നു

07:01 PM Apr 19, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്‌ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ വ്യാ​ഴാ​ഴ്‌​ച മു​ത​ൽ സ്‌​മാ​ർ​ട്ടാ​കു​ന്നു. എ​ട്ടി​ല​ധി​കം സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ള്ള പി​വി​സി കാ​ർ​ഡി​ലേ​ക്കാ​ണ്‌ മാ​റു​ന്ന​ത്‌. പ​ദ്ധ​തി​യു​ടെ ഉ​ദ്‌​ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

നി​ല​വി​ലെ കാ​ഡു​ക​ളും ഒ​രു വ​ർ​ഷ​ത്തി​ന​കം സ്‌​മാ​ർ​ട്ട്‌ കാ​ർ​ഡാ​ക്കി മാ​റ്റാ​നാ​ണ്‌ ശ്ര​മ​മെ​ന്ന്‌ ട്രാ​ൻ​സ്‌​പോ​ർ​ട്ട്‌ ക​മീ​ഷ​ണ​ർ എ​സ്‌. ശ്രീ​ജി​ത്ത്‌ പ​റ​ഞ്ഞു. ശ​രാ​ശ​രി 10.35 ല​ക്ഷം ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സാ​ണ്‌ ഒ​രു​വ​ർ​ഷം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്‌ ന​ൽ​കു​ന്ന​ത്‌. നി​ല​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്‌​ത വാ​ഹ​ന​ങ്ങ​ൾ 1.67 കോ​ടി​യും ലൈ​സ​ൻ​സ്‌ ര​ണ്ടു കോ​ടി​യു​മാ​ണ്‌.

ആ​ദ്യ​വ​ർ​ഷം മൂ​ന്നു​കോ​ടി​യോ​ളം കാ​ർ​ഡ്‌ പി​വി​സി​യി​ലേ​ക്ക്‌ മാ​റും. പ​ഴ​യ ലൈ​സ​ൻ​സി​ൽ​നി​ന്ന്‌ മാ​റാ​ൻ 200 രൂ​പ​യാ​ണ്‌ ഈ​ടാ​ക്കു​ക. ഡ്യൂ​പ്ലി​ക്കേ​റ്റി​ന്‌ 1200 രൂ​പ​യും.

കാ​ർ​ഡി​ൽ ക്യു ​ആ​ർ കോ​ഡ്‌ ഉ​ണ്ടാ​കും. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ വെ​ബ്‌​സൈ​റ്റു​മാ​യി ലി​ങ്ക്‌ ചെ​യ്‌​ത കോ​ഡ്‌ സ്‌​കാ​ൻ ചെ​യ്‌​താ​ൽ ട്രാ​ഫി​ക്‌ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​റി​യാ​നാ​കും. ഹോ​ളോ​ഗ്രാം, അ​ശോ​ക​സ്‌​തം​ഭം എ​ന്നി​വ​യും പ​തി​ച്ചി​ട്ടു​ണ്ടാ​കും. വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പു​റ​ത്ത്‌ കാ​ണാ​നാ​കി​ല്ല. ഫോ​ട്ടോ കോ​പ്പി എ​ടു​ത്തു​ള്ള ദു​രു​പ​യോ​ഗം ത​ട​യാ​നാ​കും. ര​ജി​സ്‌​ട്രേ​ഷ​ൻ കാ​ർ​ഡും താ​മ​സി​യാ​തെ സ്‌​മാ​ർ​ട്ടാ​കും.