വൈ​ദ്യു​തി ഉ​പ​യോ​ഗം ഉ​യ​ർ​ന്നാ​ൽ നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രും: മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി

06:35 PM Apr 19, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്കേ​ണ്ടി വ​രു​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി. വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ വൈ​ദ്യു​തി ഉ​പ​യോ​ഗം ജ​ന​ങ്ങ​ൾ കു​റ​യ്ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​ദ്യു​തി ഉ​പ​യോ​ഗം വ​ർ​ധി​ച്ച​ത് ബോ​ർ​ഡി​നെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഉ​യ​ർ​ന്ന വി​ല കൊ​ടു​ത്താ​ണ് ചൊ​വ്വാ​ഴ്ച വൈ​ദ്യു​തി വാ​ങ്ങി​യ​ത്. പ​ത്ത് രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന വൈ​ദ്യു​തി 20 രൂ​പ​യ്ക്ക് വാ​ങ്ങി. വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത ഏ​ക സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. എ​ന്നാ​ൽ ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നാ​ൽ നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.