കു​നി​യി​ൽ ഇ​ര​ട്ട​ക്കൊ​ല; 12 പ്ര​തി​ക​ൾ​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം

09:41 PM Apr 19, 2023 | Deepika.com
മ​ല​പ്പു​റം: അ​രീ​ക്കോ​ട് കു​നി​യി​ൽ മേ​ഖ​ല​യി​ൽ ന​ട​ന്ന ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ 12 പ്ര​തി​ക​ൾ​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം വി​ധി​ച്ച് കോ​ട​തി. ഒ​ന്നു മു​ത​ല്‍ 11 വ​രെ​യു​ള്ള പ്ര​തി​ക​ൾ​ക്കും 18-ാം പ്ര​തി​ക്കു​മാ​ണ് ഈ ​ശി​ക്ഷ. ഇ​വ​ർ 50,000 രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണ​മെ​ന്ന് മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി വി​ധി​ച്ചു.

2012 ജൂ​ണി​ലാ​ണ് പ്ര​തി​ക​ൾ ചേ​ർ​ന്ന് കു​നി​യി​ല്‍ കൊ​ള​ക്കാ​ട​ന്‍ അ​ബൂ​ബ​ക്ക​ർ, സ​ഹോ​ദ​ര​ന്‍ അ​ബ്ദു​ള്‍ ക​ലാം എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​യി​രു​ന്ന അ​തീ​ഖ് റ​ഹ്മാ​നെ വ​ധി​ച്ച കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​രാ​യി​രു​ന്നു ഇ​രു​വ​രും. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം ഇ​രു​വ​രെ​യും ന​ടു​റോ​ഡി​ൽ വ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.