പാലക്കാട്: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ ആറ് യാത്രികർക്ക് പരിക്കേറ്റു.
ബൈപ്പാസ് പാലത്തിന് സമീപത്ത് വച്ച് ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. പാലക്കാട്ട് നിന്നും കോട്ടയം പാലായിലേക്ക് സഞ്ചരിക്കുകയായിരുന്ന ബസും വടക്കഞ്ചേരിയിൽ നിന്ന് പാലക്കാട്ടേക്ക് സഞ്ചരിക്കുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ യാത്രികനാണ് മരിച്ചത്. അപകടത്തിൽ ഇയാളുടെ മുഖത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നതിനാൽ മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല.
കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
05:33 PM Apr 19, 2023 | Deepika.com