മെൽബൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ആഷസ് പരമ്പരയ്ക്കുമുള്ള ഓസ്ട്രേലിയൻ ടീമിൽ ഓപ്പണർ ഡേവിഡ് വാർണർ ഇടം പിടിച്ചു. 36 കാരനായ വാർണർ അവസാന 19 ടെസ്റ്റുകളിൽ നിന്ന് ഒരു സെഞ്ച്വറിയാണ് നേടിയതെങ്കിലും പരിക്കിനു ശേഷം തിരിച്ചെത്തി ടീമിൽ തന്റെ സ്ഥാനം നിലനിർത്തി.
എന്നാൽ മാറ്റ് റെന്‍ഷാ, മാര്‍കസ് ഹാരിസ്, ഉസ്മാൻ ഖവാജ എന്നിവരെയും ഓപ്പണര്‍മാരായി ടീമിലെടുത്തിട്ടുണ്ട്. ഓൾറൗണ്ടർ മിച്ചൽ മാർഷ് 2019 ന് ശേഷം ആദ്യമായി ടീമിൽ തിരിച്ചെത്തി. പാറ്റ് കമ്മിൻസ് ആണ് ക്യാപ്റ്റൻ. സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റൻ.
ടോഡ് മർഫി, നതാൻ ലിയോൺ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. ജൂൺ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുക. ഇന്ത്യയാണ് എതിരാളികൾ. ജൂൺ 17ന് ആഷസ് ആരംഭിക്കും.
ആഷസ് ടീമിൽ ഇടം പിടിച്ച് ഡേവിഡ് വാർണർ
05:31 PM Apr 19, 2023 | Deepika.com