മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വീ​ടി​ന് പു​റ​ത്ത് കി​ട​ന്നു​റ​ങ്ങി​യ സ്ത്രീ​യെ പുലി ആ​ക്ര​മി​ച്ചു കൊ​ന്നു

03:46 PM Apr 19, 2023 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ന​ത്ത ചൂ​ടി​ല്‍​നി​ന്ന് ര​ക്ഷ നേ​ടാ​ന്‍ വീ​ടി​ന് പു​റ​ത്ത് കി​ട​ന്നു​റ​ങ്ങി​യ സ്ത്രീ​യെ പുലി ആ​ക്ര​മി​ച്ചു കൊ​ന്നു. മ​ന്ദ​ബാ​യ് സി​ദാം(53) ആ​ണ് മ​രി​ച്ച​ത്.

ച​ന്ദ്ര​പൂ​ര്‍ ജി​ല്ല​യി​ലെ സോ​ലി​യി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. വീ​ടി​ന് പു​റ​ത്ത് കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന സ്ത്രീ​യെ പുലി ക​ടി​ച്ച് വ​ലി​ച്ചു​കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ഉ​ച്ച​ത്തി​ല്‍ നി​ല​വി​ളി​ച്ചെ​ങ്കി​ലും ആ​ളു​ക​ള്‍ എ​ത്തി​യ​പ്പോ​ഴേ​യ്ക്കും പുലി കാ​ട്ടി​ലേ​യ്ക്ക് മ​റ​ഞ്ഞി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ സ്ത്രീ ​മ​രി​ച്ചു.

ച​ന്ദ്ര​പൂ​ര്‍ പ്ര​ദേ​ശ​ത്ത് ചൂ​ട് കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ആ​ളു​ക​ള്‍ വീ​ടി​ന് പു​റ​ത്തു​കി​ട​ന്ന് ഉ​റ​ങ്ങു​ക പ​തി​വാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.