വന്ദേഭാരത് സാധാരണ ട്രെയിൻ മാത്രം; വിയോജിപ്പില്ല: ഇ.പി. ജയരാജൻ

12:50 PM Apr 19, 2023 | Deepika.com
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിനോട് വിയോജിപ്പില്ലെന്നും അതിനെ ഒരു സാധാരണ ട്രെയിനായി കണ്ടാൽ മതിയെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വന്ദേഭാരത് യാത്രയ്ക്ക് സൗകര്യമെന്ന് തോന്നിയാൽ അതിൽ യാത്ര ചെയ്യുമെന്നും ഇ.പി പറഞ്ഞു.

കേരളത്തിൽ ഇപ്പോഴുള്ള റെയിൽ പാതയിലൂടെ വന്ദേഭാരതിന് വേഗത്തിൽ ഓടാൻ കഴിയില്ല. വന്ദേഭാരത് ട്രെയിൻ വിഡ്ഢിത്തമാണെന്ന് ഇ.ശ്രീധരൻ തന്നെ പറഞ്ഞിട്ടുണ്ട്. വന്ദേഭാരത് സിൽവർ ലൈനിന് പകരമാവില്ലെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.