രാജ്യത്ത് 10,542 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

12:50 PM Apr 19, 2023 | Deepika.com
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ആശങ്കയായി പ്രതിദിന കോവിഡ് കണക്ക് പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,31,190 ആയി ഉയർന്നു.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനമായും പ്രതിവാര ടിപിആർ 5.1 ശതമാനമായും രേഖപ്പെടുത്തി. രോഗമുക്തി നിരക്ക് 98.67 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്ത് 9,111 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.