മ​ധ്യ​പ്ര​ദേ​ശി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; ലോ​ക്കോ പൈ​ല​റ്റ് മ​രി​ച്ചു; അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്

12:50 PM Apr 19, 2023 | Deepika.com
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ത്തം. അ​പ​ക​ട​ത്തി​ല്‍ ഒ​രു ലോ​ക്കോ പൈ​ല​റ്റ് മ​രി​ച്ചു. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ട്രെ​യി​നി​ലെ ജീ​വ​ന​ക്കാ​രാ​യ ചി​ല​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. ഇ​വ​രെ ര​ക്ഷ​പെ​ടു​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ഇ​ന്ന് രാ​വി​ലെ മ​ധ്യ​പ്ര​ദേ​ശി​ലെ സിം​ഗ്പൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ലേ​ക്ക് മ​റ്റൊ​രു ട്രെ​യി​ന്‍ വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന.