അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യം: ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും

12:49 PM Apr 19, 2023 | Deepika.com
കൊ​ച്ചി: അ​രി​ക്കൊ​മ്പ​ന്‍ കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ചി​ന്ന​ക്ക​നാ​ലി​ല്‍ നി​ന്ന് ആ​ന​യെ മാ​റ്റ​ണ​മെ​ന്ന ഉ​ത്ത​ര​വി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും എ​വി​ടേ​യ്ക്ക് മാ​റ്റ​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും ഡി​വി​ഷ​ന്‍​ബെ​ഞ്ച് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം കോ​ട​തി​യെ അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചിരുന്നു.

നീ​തി​ന്യാ​യ കോ​ട​തി​യെ അ​നു​സ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​സ്ഥാ​ന വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ചൊ​വ്വാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു.