സൂ​ര്യ​താ​പ​മേ​റ്റു​ള്ള 13 പേ​രു​ടെ മ​ര​ണം; മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​നെ​തി​രെ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് അ​ജി​ത് പ​വാ​ര്‍

12:48 PM Apr 19, 2023 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​വി​മും​ബൈ​യി​ലെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത 13 പേ​ര്‍ സൂ​ര്യ​താ​പ​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് അ​ജി​ത് പ​വാ​ര്‍. മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ​യ്ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​ത് മ​നു​ഷ്യ​നി​ര്‍​മ്മി​ത ദു​ര​ന്ത​മാ​ണെ​ന്നും സം​ഭ​വ​ത്തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നാ​ണെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യ്ക്ക് പ​ക​രം 20 ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും അ​ജി​ത് പ​വാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​നെ​ത്തി​യ 13 പേ​ര്‍ സൂ​ര്യ​താ​പ​മേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.