യു​എ​ഇ​യും ഖ​ത്ത​റും വീ​ണ്ടും എം​ബ​സി​ക​ൾ തു​റ​ക്കു​ന്നു

12:48 PM Apr 19, 2023 | Deepika.com
ദു​ബാ​യ്: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലെ സ​ഹ​ക​ര​ണ​വും ഐ​ക്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നി​ടെ എം​ബ​സി​ക​ൾ വീ​ണ്ടും തു​റ​ക്കാ​നൊ​രു​ങ്ങി യു​എ​ഇ​യും ഖ​ത്ത​റും. യു​എ​ഇ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക ദി​ന​പ​ത്ര​മാ​യ "നാ​ഷ​ണ​ൽ' ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഖ​ത്ത​ർ മീ​ഡി​യ ഓ​ഫീ​സും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

2021ൽ ​ഒ​പ്പു​വ​ച്ച അ​ൽ ഉ​ല ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എം​ബ​സി​ക​ൾ വീ​ണ്ടും തു​റ​ക്കു​ന്ന​ത്. ന​യ​ത​ന്ത്ര ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും എം​ബ​സി​ക​ൾ തു​റ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യും യു​എ​ഇ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

2017ലാ​ണ് സൗ​ദി, യു​എ​ഇ, ബ​ഹറിൻ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റി​ന് ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച​ത്. അ​ൽ ഉ​ല ക​രാ​ർ ഒ​പ്പു​വ​ച്ച​തി​ന് പി​ന്നാ​ലെ സൗ​ദി​യും ഈ​ജി​പ്തും ദോ​ഹ​യി​ൽ വീ​ണ്ടും എം​ബ​സി തു​റ​ന്നിരുന്നു.