ചെ​ൽ​സി​യെ ത​ക​ർ​ത്ത് റ​യ​ൽ സെ​മി​യി​ൽ; ന​പ്പോ​ളി​യെ തോ​ൽ​പ്പി​ച്ച് എ​സി മി​ലാ​നും

07:15 AM Apr 19, 2023 | Deepika.com
ല​ണ്ട​ൻ: സ്റ്റാം​ഫോ​ർ​ഡ് ബ്രി​ഡ്ജി​ൽ ചെ​ൽ​സി​യെ നി​ശ​ബ്ദ​രാ​ക്കി സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡും ന​പ്പോ​ളി​യെ കീ​ഴ​ട​ക്കി എ​സി മി​ലാ​നും യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​ഫൈ​ന​ലി​ൽ.

ക്വാ​ർ​ട്ട​റി​ന്‍റെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 4-0ന്‍റെ വി​ജ​യ​വു​മാ​യാ​ണ് റ​യ​ൽ സെ​മി ഉ​റ​പ്പി​ച്ച​ത്. ആ​ദ്യ പാ​ദ മ​ത്സ​രം 2-0നു ​ചെ​ൽ​സി ജ​യി​ച്ചി​രു​ന്നു. ര​ണ്ടാം പാ​ദ​ത്തി​ൽ റോ​ഡ്രി​ഗോ​യു​ടെ (58', 80 ') മി​ക​വി​ലാ​ണ് റ​യ​ൽ ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലും റ​യ​ലി​നോ​ട് തോ​റ്റാ​ണ് ചെ​ൽ​സി പു​റ​ത്താ​യ​ത്.

ഇ​റ്റാ​ലി​യ​ൻ പോ​രി​ൽ എ​സി മി​ലാ​ൻ

ഇ​റ്റാ​ലി​യ​ൻ ക്ല​ബു​ക​ൾ ഏ​റ്റു​മു​ട്ടി​യ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ജ​യം എ​സി മി​ലാ​നൊ​പ്പം. ന​പ്പോ​ളി​യെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 2-1ന് ​തോ​ൽ​പ്പി​ച്ച എ​സി മി​ലാ​ൻ സെ​മി​യി​ൽ ക​ട​ന്നു. ര​ണ്ടാം​പാ​ദം 1-1ന് ​സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചെ​ങ്കി​ലും ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ലെ വി​ജ​യം എ​സി മി​ലാ​നു തു​ണ​യാ​യി.
..............................................................