മി​ൽ​മ പ​ച്ച, മ​ഞ്ഞ ക​വ​ർ പാ​ലി​ന് ഇ​ന്നു മു​ത​ൽ ഒ​രു രൂ​പ കൂ​ടും

05:56 AM Apr 19, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മി​ൽ​മ​യു​ടെ പ​ച്ച, മ​ഞ്ഞ അ​ര ലി​റ്റ​ർ ക​വ​ർ പാ​ലി​ന് ഇ​ന്നു മു​ത​ൽ ഒ​രു രൂ​പ കൂ​ടും. ലി​റ്റ​റി​നു ര​ണ്ടു രൂ​പ​യാ​ണു വ​ർ​ധി​പ്പി​ച്ച​ത്. അ​ര ലി​റ്റ​റി​ന്‍റെ 29 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന മി​ൽ​മ റി​ച്ച് പാ​ലി​ന് ഇ​ന്നു മു​ത​ൽ 30 രൂ​പ​യാ​കും. 24 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന അ​ര ലി​റ്റ​റി​ന്‍റെ മി​ൽ​മ സ്മാ​ർ​ട്ട് പാ​ലി​ന് 25 രൂ​പ​യാ​കും.

പ​ച്ച, മ​ഞ്ഞ ക​വ​ർ പാ​ൽ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്ര​മാ​ണു വി​ല്പ​ന ന​ട​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ള്ള നീ​ല ക​വ​ർ പാ​ൽ​വി​ല​യി​ൽ മാ​റ്റ​മി​ല്ല. അ​ഞ്ചു മാ​സം മു​ന്പ് നീ​ല ക​വ​ർ പാ​ൽ​വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. പാ​ലി​നു വി​ല വ​ർ​ധി​പ്പി​ച്ച​ത​ല്ലെ​ന്നും നേ​ര​ത്തേ മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു വി​ല കൂ​ട്ടി​യ​പ്പോ​ൾ പ​ച്ച, മ​ഞ്ഞ ക​വ​ർ പാ​ലി​നു വി​ല വ​ർ​ധി​പ്പി​ച്ചി​ല്ലെ​ന്നും മി​ൽ​മ വി​ശ​ദീ​ക​രി​ക്കു​ന്നു.

അ​തേ​സ​മ​യം, മി​ൽ​മ പാ​ൽ വി​ല വ​ർ​ധി​പ്പി​ച്ച​ത് അ​റി​ഞ്ഞി​ല്ലെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ചൊ​വ്വാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. മി​ൽ​മ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​ണ്. മി​ൽ​മ പാ​ൽ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തു സ​ർ​ക്കാ​രി​നെ അ​റി​യി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി മ​ന്ത്രി പ​റ​ഞ്ഞ​ത്.