പ​ർ​വ​താ​രോ​ഹ​ക ബ​ൽ​ജി​ത് കൗ​റി​നെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി

04:46 AM Apr 19, 2023 | Deepika.com
കാ​ഠ്മ​ണ്ഡു: ഇ​ന്ത്യ​ൻ പ​ർ​വ​താ​രോ​ഹ​ക ബ​ൽ​ജി​ത് കൗ​റി​നെ അ​ന്ന​പൂ​ർ​ണ പ​ർ​വ​ത​ത്തി​ൽ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി. ക്യാം​ന്പ് നാ​ലി​ൽ​നി​ന്ന് അ​ന്ന​പൂ​ർ​ണ കൊ​ടു​മു​ടി കീ​ഴ​ട​ക്കു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ട്ട കൗ​റു​മാ​യു​ള്ള റേ​ഡി​യോ ബ​ന്ധം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യാ​യ കൗ​ർ ഓ​ക്സി​ജ​ൻ സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് അ​ന്ന​പൂ​ർ​ണ കൊ​ടു​മു​ടി കീ​ഴ​ട​ക്കാ​ൻ ര​ണ്ടു ഷേ​ർ​പ​മാ​ർ​ക്കൊ​പ്പം പു​റ​പ്പെ​ട്ട​ത്. കൗ​റു​മാ​യു​ള്ള റേ​ഡി​യോ ബ​ന്ധം ന​ഷ്ട​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​രെ 7,375 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.