വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന: പൊ​തു തെ​ളി​വെ​ടു​പ്പ് അ​ടു​ത്ത​മാ​സം

04:11 AM Apr 19, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നാ​യി വൈ​ദ്യു​തി ബോ​ർ​ഡ് താ​രി​ഫ് പ​രി​ഷ്ക​ര​ണ​ത്തി​നു നോ​ട്ടി​ഫി​ക്കേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചു. പൊ​തു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ശേ​ഷം റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തോ​ടെ പു​തു​ക്കി​യ നി​ര​ക്ക് നി​ല​വി​ൽ വ​രും.

നി​ര​ക്കു​വ​ർ​ധ​ന സം​ബ​ന്ധി​ച്ച തെ​ളി​വെ​ടു​പ്പ് കോ​ഴി​ക്കോ​ട് ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മേ​യ് എ​ട്ടി​നും പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഒ​ന്പ​തി​നും കൊ​ച്ചി​ൻ മു​നി​സി​പ്പ​ൽ നോ​ർ​ത്ത് ടൗ​ണ്‍ ഹാ​ളി​ൽ 10നും ​തി​രു​വ​ന​ന്ത​പു​രം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യേ​ഴ്സ് ഹാ​ളി​ൽ 15നും ​തെ​ളി​വെ​ടു​പ്പു ന​ട​ക്കും.