തിരുവനന്തപുരം: നാലു മാസം മുന്പ് മിൽമ പാലിന് ആറു രൂപ കൂട്ടിയവർ ലിറ്ററിനു വീണ്ടും രണ്ടുരൂപ കൂട്ടാനുള്ള നീക്കം ജനങ്ങളെ കൊള്ളയടിക്കുന്നതാണെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മിൽമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണു കൂട്ടുന്ന തുകയിൽ ഒരു നയാ പൈസ പോലും കർഷകർക്കു നൽകാതെ മിൽമയ്ക്കു മാത്രമായി തുക മുഴുവനും പോകുന്നത്.ക്ഷീര കർഷകർക്ക് ലിറ്റർ ഒന്നിന് അഞ്ച് രൂപ ഇൻസന്റീവ് നൽകുമെന്ന സർക്കാർ പ്രഖ്യാപനം പാഴ്വാക്കായി മാറി.
ഇതിനിടെയാണ് ജനങ്ങളെ പോക്കറ്റടിക്കാൻ മിൽമ തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
മിൽമ ജനങ്ങളെ കൊള്ളയടിക്കുന്നു: രമേശ് ചെന്നിത്തല
03:59 AM Apr 19, 2023 | Deepika.com