തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ബുധനാഴ്ച നടക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാകും ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തുക.
പുലര്‍ച്ചെ 5:10-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയിലാണ് പരീക്ഷണ ഓട്ടം നടത്തുക. ട്രെയിനിന്റെ സർവീസ് കാസർഗോഡ് വരെ നീട്ടുമെന്ന് ഉറപ്പായതോടെയാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്. സർവീസ് കാസർഗോഡ് വരെ നീട്ടുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇന്ന് ഡൽഹിയിൽ വച്ച് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ, വന്ദേ ഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിലും ഷൊർണൂരും സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ അറിയിച്ചു.
വന്ദേ ഭാരത് ട്രെയിനിന്റെ രണ്ടാം ട്രയൽ റൺ ബുധനാഴ്ച
10:10 PM Apr 18, 2023 | Deepika.com