ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ്; ഏ​ഴ് സ്ഥാ​നാ​ർ​ഥി​ക​ളെ കൂ​ടി പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്

09:56 PM Apr 18, 2023 | Deepika.com
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വി​പു​ല​മാ​ക്കി കോ​ൺ​ഗ്ര​സ്. ബി​ജെ​പി​യി​ൽ നി​ന്ന് കൂ​ടു​മാ​റി എ​ത്തി​യ ജ​ഗ​ദീ​ഷ് ഷെ​ട്ടാ​ർ അ​ട​ക്ക​മു​ള്ള ഏ​ഴ് സ്ഥാ​നാ​ർ​ഥി​ക​ൾ ഉൾപ്പെടുന്ന പ​ട്ടി​ക എ​ഐ​സി​സി പു​റ​ത്തു​വി​ട്ടു.

സ്ഥി​ര​മാ​യി മ​ത്സ​രി​ച്ചി​രു​ന്ന ഹു​ബ്ബ​ള്ളി - ദാ​ർ​വാ​ഡ് സെ​ൻ​ട്ര​ൽ മ​ണ്ഡ​ല​ത്തി​ൽ നിന്നാകും ഷെ​ട്ടാ​ർ ജനവിധി തേടുക. മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ​യ്ക്കെ​തി​രെ ഷി​ഗാ​വോ​ൺ മ​ണ്ഡ​ല​ത്തി​ൽ മു​ഹ​മ്മ​ദ് യൂ​സ​ഫ് സ​വ​നൂ​ർ പോ​രാ​ട്ട​ത്തി​നി​റ​ങ്ങും. എ​ച്ച്.​ഡി. താ​മ്മ​യ്യ ആ​ണ് ചി​ക്ക്മം​ഗ​ളൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി.