ബം​ഗ്ലാ​ദേ​ശി​ൽ നി​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി

08:59 PM Apr 18, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: ബം​ഗ്ലാ​ദേ​ശി​ൽ നി​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച 36.61 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള അ​ന​ധി​കൃ​ത സ്വ​ർ​ണം ബി​എ​സ്എ​ഫ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി.

നോ​ർ​ത്ത് പ​ർ​ഗാ​ന​സ് ജി​ല്ല​യി​ലെ രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​ക്ക് സ​മീ​പ​ത്ത് കൂ​ടി തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​യാ​ൾ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​തി​ർ​ത്തി ര​ക്ഷാ​സേ​ന ഇ​യാ​ളെ പി​ടി​കൂ​ടു​ക​യും ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​ഞ്ച് സ്വ​ർ​ണ ബി​സ്ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.