കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കോഴിക്കോട്ട് നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റിപാർപ്പിച്ചു.
കസ്റ്റഡി കാലാവധി അവസാനിച്ച സെയ്ഫിയെ കോടതി റിമാന്‍ഡ് ചെയ്തതോടെയാണ് ജയിൽമാറ്റം അനിവാര്യമായത്. രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. സെയ്ഫിക്ക് വേണ്ടി ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ പി.പീതാംബരന് കോടതിയില്‍ ഹാജരായി.
എലത്തൂർ ട്രെയിൻ തീവയ്പ്: പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി
08:22 PM Apr 18, 2023 | Deepika.com