തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇടുക്കി എആർ ക്യാംപിലെ ഉദ്യോഗസ്ഥനായ കോതമംഗലം സ്വദേശി അനസ് നാസർ (39) ആണ് അറസ്റ്റിലായത്.
പാവറട്ടി സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് നാസറിനെതിരായ നടപടി. പുനർവിവാഹത്തിന് ഓൺലൈൻ സൈറ്റിൽ പരസ്യം നൽകിയ യുവതിയുമായി പരിചയപ്പെട്ട ഇയാൾ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ആരോപണം.
വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽനിന്ന് ഇയാൾ പിന്മാറിയതോടെയാണ് യുവതി പരാതി നൽകിയത്.
വിവാഹ വാഗ്ദാനം നൽകി പീഡനം; പോലീസുകാരൻ അറസ്റ്റിൽ
07:30 PM Apr 18, 2023 | Deepika.com