ആ​തി​ഖ് അ​ഹ​മ്മ​ദി​ന്‍റെ മ​ര​ണം; യു​പി പോ​ലീ​സി​ന് നോ​ട്ടീ​സ് ന​ൽ​കി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

07:02 PM Apr 18, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഗു​ണ്ടാ ത​ല​വ​നും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യി​രു​ന്ന ആ​തി​ഖ് അ​ഹ​മ്മ​ദി​നെ​യും സ​ഹോ​ദ​ര​ൻ അ​ഷ്റ​ഫി​നെ​യും വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ പ്ര​ദേ​ശ് പോ​ലീ​സി​ന് നോ​ട്ടീ​സ് ന​ൽ​കി ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ക​സ്റ്റ​ഡി​യി​ലി​രി​ക്കെ പ്ര​തി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ പ്ര​ദേ​ശ് ഡി​ജി​പി, പ്ര​യാ​ഗ്‌​രാ​ജ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​ന്നി​വ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ആ​തി​ഖി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും മ​ര​ണം സം​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്, ഇ​വ​ർ​ക്കെ​തി​രാ​യ കേ​സ് രേ​ഖ​ക​ൾ, പോ​സ്റ്റ് മോ​ർ​ട്ടം രേ​ഖ​ക​ൾ എ​ന്നി​വ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.