"ഇ​ന്ന് ബി​ൽ​ക്കി​സ്; നാ​ളെ ന​മ്മി​ലൊ​രാ​ൾ'; പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച​തി​ന് കാ​ര​ണം ചോ​ദി​ച്ച് കോ​ട​തി

10:11 PM Apr 18, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​നി​ടെ ബി​ൽ​ക്കി​സ് ബാ​നു​വി​നെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​വ​രെ വി​ട്ട​യ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി സു​പ്രീം കോ​ട​തി.

കേ​സി​ൽ പ്ര​തി​ക​ളാ​യി 11 പേ​രെ മോ​ചി​പ്പി​ച്ച​തി​ന് മ​തി​യാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​വ ബോ​ധി​പ്പി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ്, ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന എ​ന്നി​വ​രു​ടെ ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ന്ന​തും കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തും പ​തി​വ് ഐ​പി​സി 302 കേ​സു​ക​ളു​മാ​യി തു​ല​നം ചെ​യ്യാ​നാ​വി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

കൂ​ട്ട​ക്കൊ​ല സ​മൂ​ഹ​ത്തി​നെ​തി​രാ​യ കു​റ്റ​മാ​ണ്. ഇ​ന്ന് ബി​ൽ​ക്കി​സ് ആ​ണെ​ങ്കി​ൽ നാ​ളെ ന​മ്മി​ലൊ​രാ​ളാ​വാം. പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച​തി​നു​ള്ള മ​തി​യാ​യ കാ​ര​ണ​ങ്ങ​ൾ ബോ​ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ അ​നു​മാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കേ​ണ്ടി​വ​രുമെന്നും കോടതി അറിയിച്ചു.

പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച​തി​നെ​തി​രാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ൽ മേ​യ് ര​ണ്ടി​ന് കോ​ട​തി അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും. രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട കോ​ട​തി ന​ട​പ​ടി​ക്കെ​തി​രെ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രും കേ​ന്ദ്ര​വും ത​ട​സ​ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.