കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സഹപരിശീലകനായ ഇഷ്ഫാഖ് അഹമ്മദുമായുള്ള കരാർ അവസാനിച്ചതായി ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. സമ്മർ സീസണിൽ കരാർ പൂർത്തിയാകുന്നതോടെയാണ് ഇഷ്ഫാഖും ക്ലബും തമ്മിലുള്ള ബന്ധം പരസ്പര ധാരണയിൽ അവസാനിക്കുന്നത്.
ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ മൂന്ന് വർഷം കളിക്കാരനായിരുന്ന ഇഷ്ഫാഖ് പിന്നീട് സഹപരിശീലകന്റെ റോളിലേക്ക് മാറുകയായിരുന്നു. ക്ലബിന്റെ വിദേശ പരിശീലകർക്കൊപ്പം നാല് വർഷമായി ബ്ലാസ്റ്റേഴ്സിന്റെ കളിമെനയാൻ ഇഷ്ഫാഖ് ഉണ്ടായിരുന്നു.
പുതിയ അസിസ്റ്റന്റ് കോച്ചിനെ ഉടൻ നിയമിക്കുമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.
ഇഷ്ഫാഖ് അഹമ്മദ് ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞു
05:32 PM Apr 18, 2023 | Deepika.com