കോട്ടയത്ത് 80 പേർ ബിജെപിയിൽ ചേർന്നു, ഇനി വലിയ ഒഴുക്കായിരിക്കും: കെ. സുരേന്ദ്രൻ

04:48 PM Apr 18, 2023 | Deepika.com
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിനുശേഷം ബിജെപിയിലേക്ക് വ്യാപകമായി ഒഴുക്ക് ഉണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

കോട്ടയത്തുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട പ്രമുഖ കുടുംബങ്ങളിൽ നിന്നും എൺപതോളം പേർ ബിജെപിയിൽ ചേർന്നുകഴിഞ്ഞു. പത്തനംതിട്ടയിലും നിരവധി ആളുകൾ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

യോജിക്കാൻ കഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് എന്ന തിരിച്ചറിവ് കൊണ്ടാണ് ക്രൈസ്തവ സമൂഹമടക്കമുള്ള മത ന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് കടന്ന് വരുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.