തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കും സർവീസ് സമയവും സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ 12.30ന് കണ്ണൂരിലെത്തും.
എക്കോണമി കോച്ചിൽ ഭക്ഷണം സഹിതം 1,400 രൂപയും എക്സിക്യൂട്ടീവ് കോച്ചിൽ 2,400 രൂപയുമാണ് നിരക്ക്. 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ച് ട്രെയിനിന് ഉണ്ടാകും. 54 സീറ്റ് വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കോച്ചും മുന്നിലും പിന്നിലുമായി 44 സീറ്റ് വീതമുള്ള രണ്ടു കോച്ച് വേറെയുമുണ്ട്.
25ന് രാവിലെ തമ്പാനൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യ യാത്രയിൽ തെരഞ്ഞെടുക്കപ്പെട്ട 25 യാത്രക്കാരാണ് ഉണ്ടായിരിക്കുക. ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും. കഴിഞ്ഞ ദിവസം ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
വന്ദേഭാരതിന്റെ സമയക്രമവും നിരക്കുമായി: 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
07:04 PM Apr 18, 2023 | Deepika.com