എസി റോഡിൽ അഞ്ച് ദിവസത്തേക്ക് ഗതാഗത നിരോധനം

07:04 PM Apr 18, 2023 | Deepika.com
ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി എസി റോഡ് നവീകരണത്തിന്‍റെ ഭാഗമായി അഞ്ച് ദിവസത്തേക്ക് ഗതാഗത നിരോധനം.

കിടങ്ങറ ഈസ്റ്റ് പാലത്തിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു മുതൽ 22 വരെ രാത്രി 9.30 മുതൽ രാവിലെ ആറുവരെ ഗതാഗതം നിരോധിച്ചു.

ഈ ഭാഗത്തു കൂടെ കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴി തിരിഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു.