വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട; കാറിലെ രഹസ്യ അറയിൽ 1.76 കോടി രൂപ

03:48 PM Apr 18, 2023 | Deepika.com
തിരൂർ: മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. കാറിന്‍റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 1,76 കോടി രൂപയാണ് പോലീസ് പിടികൂടിയത്.

സംഭവത്തിൽ എടപ്പാൾ കോലോളമ്പ് സ്വദേശി അഫ്സൽ പിടിയിലായി. ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.

കാറിന്‍റെ പിൻസീറ്റിനടിയിലെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.