എ​ന്‍​സി​പി വി​ടു​മെ​ന്ന​ത് തെ​റ്റാ​യ പ്ര​ചാ​ര​ണം, പാർട്ടിയിൽ തുടരും: അ​ജി​ത് പ​വാ​ര്‍

06:02 PM Apr 18, 2023 | Deepika.com
മും​ബൈ: ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്നു​ള്ള വാ​ര്‍​ത്ത​ക​ള്‍ നി​ഷേ​ധി​ച്ചു​കൊ​ണ്ട് എ​ന്‍​സി​പി നേ​താ​വും മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ അ​ജി​ത് പ​വാ​ര്‍. എ​ന്‍​സി​പി വി​ടു​മെ​ന്നു​ള്ള​ത് തെ​റ്റാ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

താ​ന്‍ മ​റ്റൊ​രു സ​ഖ്യ​ത്തി​ലേ​ക്കും പോ​കു​ന്നി​ല്ല. എ​ന്‍​സി​പി​യി​ല്‍ തു​ട​രു​മെ​ന്നും അ​ജി​ത് പ​വാ​ര്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടിയുടെ പേ​രും ചി​ഹ്ന​വു​മു​ള്ള ക​വ​ര്‍ ഫോ​ട്ടോ അ​ജി​ത് പ​വാ​ര്‍ ട്വി​റ്റ​റി​ല്‍​നി​ന്ന് നീ​ക്കം ചെ​യ്ത​ത് വാ​ര്‍​ത്ത​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം. അ​ജി​ത് പ​വാ​ര്‍ എ​ന്‍​സി​പി​യി​ല്‍ വി​മ​ത നീ​ക്കം ന​ട​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

പൂ​നെ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹാ​വി​കാ​സ് അ​ഘാ​ഡി​യു​ടെ വി​ജ​യാ​മൃ​ത് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ നി​ന്ന് അ​ജി​ത് പ​വാ​ര്‍ വി​ട്ടു​നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് എ​ന്‍​സി​പി പി​ള​ര്‍​പ്പി​ലേ​ക്കെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യ​ത്. എ​ന്‍​സി​പി​ലെ 53 എം​എ​ല്‍​എ​മാ​രി​ല്‍ 40ഓ​ളം പേ​രു​ടെ പി​ന്തു​ണ അ​ജി​ത് പ​വാ​റി​നു​ണ്ടെ​ന്ന​ട​ക്കം റി​പ്പോ​ര്‍​ട്ടു​കളു​ണ്ടാ​യി​രു​ന്നു.