കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് ഉടന്‍ എന്‍ഐഎ ഏറ്റെടുക്കും. ഇതിനായുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ തുടങ്ങി.
അറസ്റ്റിലായ പ്രതി ഷാറൂഖ് സെയ്ഫി തീവ്രവാദ ചിന്തകളില്‍ ആകൃഷ്ടനായാണ് കുറ്റകൃത്യം നടത്തിയതെന്ന് കണ്ടെത്തുകയും ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ എന്‍ഐഎ വിശദമായ അന്വേഷണം നടത്തും.
സാക്കിര്‍ നായിക്ക് അടക്കമുള്ളവരുടെ വീഡിയോകള്‍ ഷാറൂഖ് നിരന്തരം കണ്ടിരുന്നെന്നും തീവ്ര ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നെന്നും കഴിഞ്ഞ ദിവസം എഡിജിപി എം.ആര്.അജിത് കുമാര്‍ അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസം ഷാറൂഖുമായി ബന്ധമുള്ള ഒരാളെ പോലീസ് ചോദ്യം ചെയ്യാന്‍ കോഴിക്കോട്ടേയ്ക്ക് വിളിപ്പിച്ചു എന്നും വിവരമുണ്ട്.
അതേസമയം കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്തിരുന്ന കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നാട്ടിലേക്ക് മടങ്ങി.നിലവില്‍ എസ്പി സോജന് മാത്രമാണ് ഡല്‍ഹിയിലുള്ളത്.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; കേസ് ഉടന്‍ എന്‍ഐഎ ഏറ്റെടുക്കും
11:35 AM Apr 18, 2023 | Deepika.com