കൊല്ലം: മേവറം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ പോലീസുകാരന് മരിച്ചു. ആര്‍ബിഐയുടെ തിരുവനന്തപുരം ബ്രാഞ്ചിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അനസ് (30) ആണ് മരിച്ചത്.
രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. അനസ് സഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചന്ദനത്തോപ്പ് സ്വദേശിയാണ് അനസ്.
കൊല്ലത്ത് വാഹനാപകടത്തില്‍ പോലീസുകാരന് മരിച്ചു
11:36 AM Apr 18, 2023 | Deepika.com