മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് സു​ര​ക്ഷ​:ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

11:36 AM Apr 18, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​ക​ള്‍ സു​പ്രീം ​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. സേ​വ് കേ​ര​ള ബ്രി​ഗേ​ഡ്, പെ​രി​യാ​ര്‍ പ്രൊ​ട്ട​ക്ഷ​ന്‍ മൂ​വ​മെ​ന്‍റ് എ​ന്നീ സം​ഘ​ട​ന​ക​ളും അ​ജ​യ് ബോ​സ്, ജോ. ​ജോ​സ​ഫ് എ​ന്നി​വ​രും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക.

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് സു​പ്രീം കോ​ട​തി സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചുന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ത​മം​ഗ​ലം സ്വ​ദേ​ശി ജോ ​ജോ​സ​ഫ് ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ല്‍ സ്വ​ത​ന്ത്ര സ​മി​തി​യെ വ​ച്ച് അ​ടി​യ​ന്ത​ര സു​ര​ക്ഷാ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ച്ച് കേ​ര​ള സ​ര്‍​ക്കാ​രും സു​പ്രീം​ കോ​ട​തി​യി​ല്‍ സ​ത്യ​വാം​ഗ്മൂ​ലം ന​ല്‍​കി​യി​ട്ടുണ്ട്.